ഓഹരിസൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (17:51 IST)
ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 195.42 പോയിന്റ് ഉയര്‍ന്ന് 26034.13ലും നിഫ്‌റ്റി 64.10 പോയിന്റ് നേട്ടത്തില്‍ 7925.15ലും വ്യാപാരം അവസാനിപ്പിച്ചു.
 
എന്‍ ടി പി സി, ഡോ റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഒ എന്‍ ജി സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.
 
ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എം ആന്റ് എം, ഭേല്‍, ഗെയില്‍, ഐ സി സി, ഐഡിയ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.