ഓഹരിവിപണിയില്‍ നഷ്‌ടത്തോടെ തുടക്കം

Webdunia
തിങ്കള്‍, 4 ജനുവരി 2016 (10:14 IST)
ഓഹരിവിപണിയില്‍ നഷ്‌ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 155.31 പോയിന്റ് താഴ്ന്ന് 26005.59ലെത്തി. നിഫ്റ്റി 49.30 പോയിന്റ് താഴ്ന്ന് 7913.90ലാണ് വ്യാപാരം നടക്കുന്നത്. 631 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 557 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
ഗെയില്‍, എച്ച് യു എല്‍, വിപ്രോ എന്നീ കമ്പനികള്‍ നേരീയ നേട്ടത്തിലാണ്. അതേസമയം, ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ലൂപിന്‍, ഹീറോ മോട്ടോകോര്‍പ്, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.