ഓഹരി വിപണികളില്‍ മുന്നേറ്റം

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:44 IST)
രണ്ടു ദിവസത്തെ അവധിക്കു ശേഷം ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 93.78 പോയന്റ് ഉയര്‍ന്ന് 28787.77ലും നിഫ്റ്റി സൂചിക 25.95 പോയന്റ് ഉയര്‍ന്ന് 8614.20ലുമെത്തി. 728 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 274 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, എന്‍ടിപിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, എച്ചസിഎല്‍ ടെക് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലാണ്. ഭേല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഹിന്ദുസ്ഥന്‍ യുണിലിവര്‍, ഒഎന്‍ജിസി, കെയിന്‍ ഇന്ത്യ, ഡിഎല്‍എഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ആദ്യ വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ ഇടിവുണ്ടായി. ഡോറളിനെതിരെ 62.23 ആണ് രൂപയുടെ മൂല്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.