ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 23 പോയിന്റ് നഷ്ടത്തില്‍ 25287ല്‍ എത്തി. നിഫ്റ്റി അഞ്ചു പോയിന്റ് നഷ്ടത്തില്‍ 7696ലുമെത്തി.
വ്യാപാരം ആരംഭിച്ചപ്പോള്‍ 644 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, 1034 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം, ഭേല്‍, ഐ ടി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, സിപ്ല തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍, ഗെയില്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, അള്‍ട്ര ടെക് സിമെന്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.