ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. ചൈനീസ് കറന്‍സിയായ യുവന്റെ മൂല്യം കുറച്ചത് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു.
സെന്‍സെക്‌സ് 353.83 പോയിന്റ് താഴ്ന്ന് 27512.26ലും നിഫ്റ്റി 108.55 പോയിന്റ് താഴ്ന്ന് 8353.80ലും ക്ലോസ് ചെയ്തു. 711 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2124 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടി സി എസ്, വിപ്രോ, ലുപിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വേദാന്ത, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എസ് ബി ഐ, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു.