ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

തിങ്കള്‍, 20 ജൂലൈ 2015 (11:33 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 46 പോയന്റ് നഷ്ടത്തില്‍ 28416ലും നിഫ്റ്റി 21 പോയന്റ് നഷ്ടത്തില്‍ 8588ലുമെത്തി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്.

1141 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഐടിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഭേല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്. ഫെഡറല്‍ ബാങ്ക് ഓഹരി ഏഴ് ശതമാനമാണ് നഷ്ടമുണ്ടാക്കിയത്.

വെബ്ദുനിയ വായിക്കുക