ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 160 പോയന്റ് നേട്ടത്തില്‍ 25866ലും നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 7870ലുമെത്തി.
532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 110 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും എല്‍ആന്റ്ടി, റിലയന്‍സ് ക്യാപിറ്റല്‍, ടോറന്റ് ഫാര്‍മ, ഓയില്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായി. ഡോളറിനെതിരെ ഏഴ് പൈസ നഷ്ടത്തില്‍ 66.43 ആയി മൂല്യം.