ഓഹരിവിപണിയില്‍ ഇന്നും ഇടിവ് തുടരുന്നു

Webdunia
ബുധന്‍, 17 ഡിസം‌ബര്‍ 2014 (11:24 IST)
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയെന്നോണം ഓഹരി വിപണിയില്‍ ഇന്നും തകര്‍ച്ച തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 50 പോയന്റ് താഴ്ന്ന് 26731ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 8041ലുമെത്തി.

263 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 331 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എംആന്റ്എം, ഡോ റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലാണ്. അതേസമയം, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.