ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 562.88 പോയന്റ് താഴ്ന്ന് 25201.90ലും നിഫ്റ്റി 165.45 പോയന്റ് നഷ്ടത്തില്‍ 7657.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
585 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2112 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലും ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. മണ്‍സൂണ്‍ കുറവ് കാര്‍ഷിക ഉത്പാനദനം കുറയ്ക്കുമെന്ന ഭീതിയും യു.എസ് ജോബ് ഡാറ്റയുമാണ് സൂചികകളെ ബാധിച്ചത്.