വിപണികള്‍ നഷ്‌ടത്തില്‍

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2015 (12:08 IST)
നേരിയ നോട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ ഉടനെതന്നെ നഷ്ടത്തിലായി. സെന്‍സെക്‌സ് 71 പോയന്റ് നഷ്ടത്തില്‍ 26964ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 8,155ലുമെത്തി. 431 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 142 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്ത, സിപ്ല, ഒഎന്‍ജിസി, എംആന്റ്എം, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ അഞ്ച് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.95 ആണ് രൂപയുടെ മൂല്യം.