കഴിഞ്ഞവാരം മുതല്‍ ഓഹരി വിപണികളില്‍ ഉണ്ടായ ഉണര്‍വുകള്‍ക്ക് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 42 പോയന്റ് താഴ്ന്നു. 9.30 ഓടെ സൂചികയില്‍ നഷ്ടം 169 ആയി. നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 8867ലാണ് വ്യാപാരം നടക്കുന്നത്.
350 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 193 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സെസ സ്‌റ്റെര്‍ലൈറ്റ്, എസ്ബിഐ, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ഗെയില്‍, ടാറ്റ പവര്‍ തുടങ്ങിയവ ലാഭത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.