വില്പന സമ്മർദ്ദം: സെൻസെക്‌സ് 55 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി 17,650

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (19:49 IST)
രണ്ട് ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും വിപണി വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 17,650ന് താഴെയെത്തി.
 
ആഗോള വിപണികളിലെ തളർച്ചയും മെറ്റൽ, ഐടി ഓഹരികളിൽനിന്നുള്ള ലാഭമെടുപ്പുമാണ് വിപണിയെ ബാധിച്ചത്. അസംസ്‌കൃത എണ്ണവില ഉയരുന്നതും പണപ്പെരുപ്പ ഭീഷണി യുഎസ് ബോണ്ട് ആദായത്തിൽ പ്രതിഫലിച്ചതും വിപണിയെ ബാധിച്ചു. സെൻസെക്സ് 555.15 പോയന്റ് താഴ്ന്ന് 59,189.73ലും നിഫ്റ്റി 176.30 പോയന്റ് നഷ്ടത്തിൽ 17,646ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
സെക്ടറൽ സൂചികകളിൽ ലോഹം, ഫാർമ, ഓട്ടോ, റിയൽറ്റി, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക 0.5-1.2 ശതമാനവും നഷ്ടം നേരിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article