കഴിഞ്ഞ വാരം വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 33,462.97 പോയിന്‍റും നിഫ്‌റ്റി 10,333.25 പോയിന്‍റുമാണ് രേഖപ്പെടുത്തിയിരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുമ്പോള്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുന്നു എന്ന തോന്നലാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.