ഗുജറാത്തില്‍ ചരിത്രം തിരുത്താന്‍ കോണ്‍ഗ്രസ് ? ബിജെപി വിയര്‍ക്കുന്നു !

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (09:28 IST)
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിടുന്നു. തുടക്കത്തില്‍ ലീഡുകളുടെ എണ്ണത്തില്‍ ബിജെപി ഏറെ മുന്നിലായിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണെന്നാണ് പുരത്തുവരുന്ന സൂചനകള്‍. പോസ്റ്റൽ വോട്ടുകളിൽ ആദ്യ ഫലസൂചനകളിൽ പിന്നിലായ കോണ്‍ഗ്രസ് പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.
 
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംഷയോടെയാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ തന്നെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കൂടുതല്‍ സാധ്യത കാണുന്നു.
 
ഗുജറാത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് ബിജെപി കാണുന്നത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍