രാജ്യത്തെ ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 100 പോയിന്റ് താഴ്ന്ന് 26,248 ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചികയായ നിഫ്റ്റി 25 പോയിന്റ് നഷ്ടത്തില്‍ 7,836ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യന്‍ വിപണികളിലടക്കം ആഗോള തലത്തില്‍ നേരിടുന്ന ഇടിവും വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിക്ക് തിരിച്ചടിയായത്. എണ്ണവില മൂന്നു മാസത്തെ താഴ്ന്ന നിരക്കില്‍ എത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കും മൂല്യമിടിഞ്ഞു.
മെറ്റല, ഓയില്‍ ആന്റ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍, കണ്‍സ്യുമര്‍ ഡ്യുറബിള്‍ മേഖലകളിലെ ഓഹരികളാണ് ഏറ്റവും ഇടിഞ്ഞ അവസ്ഥയിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.