പ്രതീക്ഷിച്ച അറ്റാദായം ലഭിച്ചില്ല, റിലയൻസിന്റെ ഓഹരി വില ഇടിഞ്ഞു

Webdunia
തിങ്കള്‍, 25 ജനുവരി 2021 (15:11 IST)
ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ച മികവ് പുലർത്താൻ കഴിയാതിരുന്നതിനെ തുടർന്ന് റിലയൻസിന്റെ ഓഹരിവില 5 ശതമാനത്തിലേരെ ഇടിഞ്ഞു. 2000 നിലവാരത്തിൽ ഉണ്ടായിരുന്ന സ്റ്റോക് ബിഎസ്ഇയില്‍ 1,940 രൂപ നിലവാരത്തിലെത്തി.
 
ഓയില്‍ കെമിക്കല്‍ ബിസിനസില്‍നിന്നും ജിയോയില്‍നിന്നും പ്രതീക്ഷിച്ചവരുമാനവര്‍ധനയുണ്ടാകാതിരുന്നതാണ് ഓഹരി വിലയില്‍ പ്രതിഫലിച്ചത്. 14,894 കോടി രൂപയാണ് ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം. വരുമാനത്തില്‍ 18.6ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.69 ലക്ഷംകോടിയായിരുന്ന വരുമാനം 1.38 ലക്ഷംകോടി രൂപയായാണ് കുറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article