ഇന്ത്യന്‍ മൂലധനവിപണിയില്‍ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടും നിക്ഷേപത്തിനൊരുങ്ങുന്നു. പ്രതിവര്‍ഷം ആറായിരം കോടി രൂപയുടെ നിക്ഷേപമാണ് ഇതുപ്രകാരം ഓഹരി വിപണിയിലെത്തുക. എല്‍ഐസി കഴിഞ്ഞാല്‍ ഓഹരിയില്‍ നിക്ഷേപമിറക്കുന്ന ഏറ്റവും വലിയ സ്ഥാപനമാകും ഇപിഎഫ്ഒ.
ഇക്കാര്യത്തില്‍ ഉടനെ തീരുമാനമെടുത്തേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പെന്‍ഷന്‍ ഫണ്ട്കൂടി വരുന്നതോടെ ഓഹരി വിപണിക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഓഹരി വിപണികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതിക്ക് ഇതോടെ ചെറിയരീതിയിലെങ്കിലും മാറ്റംവരും.
പത്ത് വര്‍ഷത്തോളംനീണ്ട എതിര്‍പ്പിനൊടുവിലാണ്, 6.5 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്.