ഐപിഒ വഴി 22,000 കോടി സമാഹരിക്കാൻ പേടിഎം

Webdunia
വെള്ളി, 28 മെയ് 2021 (20:00 IST)
ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎം 22,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒ നടത്താൻ ഒരുങ്ങുന്നു. 2010ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഇത്രയും വലിയ തുക വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
 
കോൾ ഇന്ത്യ സമാഹരിച്ച 15,475 കോടി രൂപയാണ് ഈകാലയളവിലെ റെക്കോഡ്.പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 ബോർഡ് യോഗത്തിൽ ഐപിഒയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായാണ് വിവരം. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ആന്റ് ഗ്രൂപ്പ്, ബെർക്ക്‌ഷെയർ ഹാത് വെ തുടങ്ങിയ ആഗോള നിക്ഷേപഭീമന്മാർക്ക് പേ ടിഎമ്മിൽ നിക്ഷേപമുണ്ട്. 3.5 കോടിയിലേറെ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article