സെൻസെക്‌സിൽ 521 പോയിന്റ് നേട്ടം, നിഫ്റ്റി 14,850ന് മുകളിലെത്തി

വ്യാഴം, 1 ഏപ്രില്‍ 2021 (15:51 IST)
സാമ്പത്തിക വർഷത്തിന്റെ ആദ്യവ്യാപാരദിനത്തിൽ ഓഹരിവിപണികളിൽ മുന്നേറ്റം. സെൻസെക്‌സ് 521 പോയിന്റ് നേട്ടത്തിൽ 50030ലും നിഫ്റ്റി 177 പോയന്റ് ഉയർന്ന് 14,867ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബിഎസ്ഇയിലെ 2147 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 742 ഓഹരികൾ നഷ്ടത്തിലായി. 146 ഓഹരികൾക്ക് മാറ്റമില്ല. സമ്പദ്ഘടനയുടെ വളർച്ചയുടെ തെളിവായി ജിഎസ്‌ടി വരുമാനത്തിൽ വന്ന വർധനവും യുഎസിൽ മെഗാ ഇൻഫ്രാസ്ട്രക്‌ചർ പദ്ധതി പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിക്ക് കരുത്തായി.
 
മെറ്റൽ സൂചികകൾ അഞ്ച് ശതമാനത്തിലേറെ ഉയർന്നു. പൊതുമേഖല ബാങ്ക് സൂചിക 2 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1-2ശതമാനത്തോളം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍