മ്യൂച്ചൽ ഫണ്ടുകളുടെ വിദേശ ഓഹരിനിക്ഷേപ പരിധി ഇരട്ടിയാക്കിയേക്കും

Webdunia
വ്യാഴം, 20 ജനുവരി 2022 (19:49 IST)
രാജ്യത്തെ മ്യൂച്ചൽ ഫണ്ട് കമ്പനികൾക്ക് വിദേശഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതിനാലാണ് സെബി ഇക്കാര്യം പരിഗണിക്കുന്നത്. 
 
മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളര്‍)യില്‍നിന്ന് 90,000 കോടി(1200കോടി ഡോളര്‍)യിലേയ്‌ക്കോ 1,11,600 കോടി(1500 കോടി ഡോളര്‍)രൂപയിലേയ്‌ക്കോ ഉയർത്തുവാനാണ് സാധ്യത.നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ നിരവധി എഎംസികള്‍ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഈയിടെ പുറത്തിറക്കിയിരുന്നു. സെബി ഇതിനകം നിശ്ചയിച്ച പരിധി പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ നിക്ഷേപത്തിന് പരിധി ഏർപ്പെടുത്താൻ ആലോചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article