തീരുമാനം മാറ്റി, ക്രിപ്‌റ്റോ ഫണ്ടുകൾക്ക് സെബി അനുമതി നൽകില്ല

വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:21 IST)
ക്രിപ്‌റ്റോ ആസ്‌തികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെബി. ക്രിപ്‌റ്റോ കറന്‍സി ഇടപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകള്‍ക്ക് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സെബി എത്തിയത്.
 
ക്രിപ്‌റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവില്‍ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്ത‌ത വന്നിട്ടില്ല. ഇൻവെസ്‌കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇന്‍വെസ്‌കോ കോയിന്‍ഷെയേഴ്‌സ് ഗ്ലോബല്‍ ബ്ലോക്ക്‌ചെയിന്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. 
 
സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബര്‍ 24ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍