ഓഹരി വിപണികളില്‍ മുന്നേറ്റം

Webdunia
ബുധന്‍, 19 നവം‌ബര്‍ 2014 (11:01 IST)
ഓഹരി വിപണികളില്‍ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 74 പോയന്റ് ഉയര്‍ന്ന് 28,237ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8442ലുമെത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലാണ്.

മികച്ച നേട്ടമുണ്ടാക്കിയ എസ്ബിഐ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ശോഭ, ഹിന്‍ഡാല്‍കോ, ജെപി അസോസിയേറ്റ്‌സ്, സെയില്‍, റിലയന്‍സ് പവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, ക്രോംപ്ടണ്‍, ഐഡിയ, ഭാരത് ഫോര്‍ജ്, ഐഡിബിഐ തുടങ്ങിയവയാണ് നേട്ടത്തില്‍. ഡിഎല്‍എഫ്, ജിഎംആര്‍ ഇന്‍ഫ്ര, ഒഎന്‍ജിസി, ഇമാമി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.