ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 258.04 പോയന്റ് നേട്ടമുണ്ടാക്കി 25963.97ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 70.05 പോയിന്റ് ഉയര്‍ന്ന് 7899.15ലുല്‍ ക്ലോസ് ചെയ്തു.
1252 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1411 ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. ബാങ്ക്, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം, എല്‍ ആന്റ് ടി, ഭേല്‍, ഡോ റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണികള്‍ പൊതുവെ ഇന്ന് മികച്ച നേട്ടത്തിലായിരുന്നു.