ചലനമില്ലാതെ വിപണി

Webdunia
തിങ്കള്‍, 26 മെയ് 2014 (17:03 IST)
തിങ്കളാഴ്ച മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി കാര്യമായ ചലനമില്ലാതെ അവസാനിച്ചു.
 
 ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 23.53 പോയിന്റ് മുന്നേറി 24,716.88ലെത്തിയപ്പോള്‍ ദേശീയ സൂചിക നിഫ്റ്റി 8.05 പോയിന്റ് നഷ്ടത്തില്‍ 7,359.05ലെത്തി.
 
 ഒരുവേള സെന്‍സെക്സ് 250 പോയിന്റിലേറെ ഉയര്‍ന്ന് 25,000കടന്നിരുന്നു. നിഫ്റ്റി 75 പോയിന്റിലേറെ മുന്നേറിയ ശേഷമാണ് നേരിയ നഷ്ടത്തിലേക്ക് പതിച്ചത്.