വ്യാഴാഴ്ച ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങളൂടെയും ബാങ്കിങ് ഓഹരികളുടെയും വന്‍ നഷ്ടമാണ് വിപണിയില്‍ പ്രധാനമായും നിഴലിച്ചത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 251.07 പോയിന്റ് ഇടിഞ്ഞ് 25062.67ലും, ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 76.05 പോയിന്റ് ഇടിഞ്ഞ് 7493.20 ലും വ്യാപാരം അവസാനിപ്പിച്ചു.
ബിപിസിഎല്‍, ഒഎന്‍ജിസി, ഐടിസി,എസ്ബിഐ, എന്നീ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എന്നാല്‍ വാഹനകമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.