ഓഹരിവിപണി തകര്‍ന്നു

Webdunia
ശനി, 14 ജൂണ്‍ 2014 (10:19 IST)
വെള്ളിയാഴ്ച ഓഹരിവിപണി മൂക്കുകുത്തി വീണു. നാലുമാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നഷ്ടമാണ് വിപണി നേരിട്ടത്. സെന്‍സെക്സ് 348 പോയിന്റ് ഇടിഞ്ഞ് 25,228ലും നിഫ്റ്റി 102 പോയിന്റ് ഇടിഞ്ഞ് 7547ലും വ്യാപാരം അവസാനിപ്പിച്ചു.

സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന പണപ്പെരുപ്പം വ്യവസായ ഉല്‍പ്പാദക സൂചികകള്‍ പുറത്തുവരാനിരിക്കുന്നതാണ് വിപണിയെ സ്വാധീനിച്ചത്. ഇറാഖിലെ സമ്മര്‍ദങ്ങളും ക്രൂഡോയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യം താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു.

മുന്‍നിര ഓഹരികള്‍ നഷ്ടത്തിലായി. റിയാല്‍റ്റി, ഉപഭോക്തൃ ഉല്‍പ്പന്നം, പൊതുമേഖലാ സ്ഥാപനങ്ങള്‍, മൂലധന ഉല്‍പ്പന്നം, എണ്ണ പ്രകൃതിവാതകം തുടങ്ങിയ മേഖലകളില്‍ നഷ്ടമുണ്ടായി.