ദീപാവലി മുഹുർത്ത വ്യാപാരം 24ന് വൈകീട്ട് 6:15 മുതൽ

വെള്ളി, 21 ഒക്‌ടോബര്‍ 2022 (13:08 IST)
ദീപാവലിയോടനുബന്ധിച്ച് സ്റ്റോക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും തിങ്കളാഴ്ച വൈകീട്ട് 6: 15 മുതൽ ഒരു മണിക്കൂർ മുഹുർത്ത വ്യാപാരം സംഘടിപ്പിക്കും.
 
ദീപാവലി പ്രമാണിച്ച് സാധാരണ സമയത്തുള്ള വ്യാപാരം തിങ്കളാഴ്ച ഉണ്ടാകില്ല. മുഹുർത്ത വ്യാപാര സമയത്ത് നിക്ഷേപ നടത്തിയാൽ വർഷം മുഴുവൻ സമ്പത്തുണ്ടാകാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ 25ന് പതിവ് പോലെ വിപണിയുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍