ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ 45മത് വാർഷിക പൊതുയോഗത്തിലാണ് ജിയോയുടെ പുതിയ പ്രഖ്യാപനം. ഡൽഹി,മുംബൈ,ചെന്നൈ,കൊൽക്കത്ത എന്നീ നഗരങ്ങളിൽ ദീപാവലിയോടെ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബർ 23ഓടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സേവനങ്ങൾ എത്തിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.
അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ 24,740 മെഗാഹേർട്സ് സ്പെക്ട്രം ആണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്. കഴിഞ്ഞ വാർഷിക യോഗത്തിൽ അംബാനി ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കിയിരുന്നു. ജിയോയുടെ 5ജി സ്മാർട്ട് ഫോൺ ഈ വാർഷികയോഗത്തിൽ പുറത്തിറക്കുമെന്നാണ് ബിസിനസ് ലോകം പ്രതീക്ഷിക്കുന്നത്.