ചൈനീസ് നടപടി, ബിറ്റ്‌കോയിൻ ചാഞ്ചാട്ടം തുടരുന്നു, മറ്റ് ക്രിപ്‌റ്റോകറൻസികളുടെ മൂല്യത്തിലും ഇടിവ്

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (20:27 IST)
ഡിജിറ്റൽ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ നിരക്കിൽ വൻ ചാഞ്ചാട്ടം. ഏതാനും ആഴ്‌ച്ചകൾക്ക് മുൻ വരെ 65,000 ഡോളറിന് സമീപം ഉണ്ടായിരുന്ന കോയിൻ കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ 30,000 ഡോളറിലേക്കും അവിടെ നിന്ന് 29,000 ഡോളറിലേക്കും കൂപ്പുകുത്തി. പിന്നീട് വാരാന്ത്യത്തില്‍ 31,000 ഡോളറിലേക്ക് തിരികെ കയറുകയും ചെയ്‌തു.
 
അസ്ഥിരമായ ഈ ചാഞ്ചാട്ടം വലിയ ആശങ്കയാണ് ക്രി‌പ്‌റ്റോ നിക്ഷേപകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരാഴ്‌ച്ചക്കിടെ മാത്രം 20 ശതമാനമാണ് ബിറ്റ്‌കോയിൻ മൂല്യത്തിൽ ചാഞ്ചാട്ടം ഉണ്ടായത്. ചൈനീസ് സര്‍ക്കാര്‍ നടത്തിയ ക്രിപ്‌റ്റോകറന്‍സി നിയന്ത്രണ നടപടികളുടെ ഫലമായാണ് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വലിയതോതില്‍ ഇടിവുണ്ടായത്. ബിറ്റ്‌കോയിന് പുറമെ മറ്റ് ക്രിപ്‌റ്റോകറൻസികളിലും ഈ ഇടിവ് ദൃശ്യമാണ്. ഇന്ത്യ അടക്കമുളള ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ ക്രയവിക്രയം അനുവദിക്കുന്നില്ല. കേന്ദ്രബാങ്കുകളുടെ പിൻബലമില്ലാതെയാണ് പല രാജ്യങ്ങളിലും ക്രിപ്‌റ്റോവ്യാപാരം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article