ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്സ് 38 പോയിന്റ് ഇടിഞ്ഞ് 25,628-ല്‍ എത്തി. ഏഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തെ തുടര്‍ന്ന് നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് തിരിഞ്ഞതാണ് കാരണം. ദേശീയ ഓഹരി സൂചികയായ എന്‍എസ്‌ഇ 11 പോയിന്റ് ഇടിഞ്ഞ് 7661-ല്‍ എത്തി.