എൻഡിടിവി സ്വന്തമാക്കാൻ 29.18 ഓഹരി വാങ്ങി അദാനി, ഒന്നും അറിഞ്ഞില്ലെന്ന് മാനേജ്മെൻ്റ്

ബുധന്‍, 24 ഓഗസ്റ്റ് 2022 (12:56 IST)
രാജ്യത്തെ മുൻനിര മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ്. അദാനി എൻ്റർപ്രൈസസിൻ്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികൾ വാങ്ങിയത്. എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിങ്ങിൻ്റെ 99.5 ശതമാനം ഓഹരിയാക്കി മാറ്റാവുന്ന വാറൻ്റുകൾ വാങ്ങുന്ന നടപടി പൂർത്തിയാകുന്നതോടെ എൻഡിടിവിയിൽ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.
 
അതേസമയം അദാനിയുമായി നേരിട്ട് ഓഹരി വിൽപ്പന നടത്തുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിൻ്റെ പ്രധാന ഓഹരി ഉടമകളായ രാധിയോ, പ്രണോയ് റോയിയോ ചർച്ചകൾ നടത്താതെയാണ് ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിയന്ത്രണം വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടൂത്തത് എന്നാണ് കമ്പനി പറയുന്നത്.
 
അതേസമയം എൻഡിടിവിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനും അദാനി ഗ്രൂപ്പ് താത്പര്യം അറിയിച്ചിട്ടുണ്ട്. ഏകദേശം 493 കോടിയുടെ ഓപ്പൺ ഓഫറാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍