സെന്‍സെക്സ് 197 പോയന്‍റ് ഉയരെ

Webdunia
2007 കലണ്ടര്‍ വര്‍ഷത്തെ അവസാന ദിനമായ തിങ്കളാഴ്ച മുംബൈ ഓഹരി വിപണി ഉയര്‍ച്ചയോടെ തുടങ്ങി. വിപണി തുടക്കത്തില്‍ സെന്‍സെക്സ് സൂചിക 197 പോയന്‍റ് വര്‍ദ്ധിച്ചു.

വിപണിയില്‍ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യമാണ് സെന്‍സെക്സിനെ ഉയര്‍ച്ചയില്‍ എത്തിച്ചത്. രാവിലെ 10:30 ന് സെന്‍സെക്സ് സൂചിക 197.40 പോയന്‍റ് ഉയര്‍ന്ന് 20,206.95 എന്ന നിലയില്‍ എത്തി.

ഇതേസമയം, ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഉയര്‍ച്ചയില്‍ തന്നെയായിരുന്നു. നിഫ്റ്റി സൂചിക 64.20 പോയന്‍റ് ഉയര്‍ന്ന് 6,143.90 എന്ന നിഅല്യില്‍ എത്തിയിരുന്നു.