സെന്‍സെക്സ് 187 പോയിന്‍റ് നഷ്ടത്തില്‍

Webdunia
ചൊവ്വ, 24 ജൂണ്‍ 2008 (16:37 IST)
PROPRO
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ ചൊവ്വാഴ്ച വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 187 പോയിന്‍റ് നഷ്ടത്തിലായി.

ചൊവ്വാഴ്ച രാവിലെ ഒരളവ് മെച്ചപ്പെട്ട വിപണി സൂചികകള്‍ ഏറെക്കഴിഞ്ഞ് തിരിച്ചടി നേരിടുകയും പിന്നീട് ചാഞ്ചാടി നില്‍ക്കുകയും ചെയ്തു. എന്നാല്‍ വൈകിട്ട് വിപണിയില്‍ തിരിച്ചടി ഗണ്യമായി ഉയരുകയും സെന്‍സെക്സ് 186.74 പോയിന്‍റ് അഥവാ 1.31 ശതമാനം നഷ്ടത്തിലാവുകയും ചെയ്ത് 14,106.58 എന്ന നിലയിലേക്ക് താണു.

ഇടവേളയില്‍ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 443 പോയിന്‍റ് നഷ്ടത്തില്‍ 14,000 ന് താഴെ 13,991 എന്ന നിലവരെ താഴേക്ക് പോയിരുന്നു.

ഈയവസരത്തില്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 75.30 പോയിന്‍റ് അഥവാ 1.76 ശതമാനം തിരിച്ചടി നേരിട്ട് 4191.10 എന്ന നിലയിലേക്കും താണു. കഴിഞ്ഞ അഞ്ച് പ്രവൃത്തി ദിവസങ്ങളിലായി സെന്‍സെക്സില്‍ 1,591 പോയിന്‍റ് അഥവാ 10 ശതമാനത്തിലേറെ താഴ്ചയാണുണ്ടായത്.

വിപണിയില്‍ വ്യാപാരത്തിനെത്തിയ മിക്ക കമ്പനി ഓഹരികള്‍ക്കും തിരിച്ചടിയാണുണ്ടായത്. ആഗോള ഓഹരി വിപണിയിലെ തിരിച്ചടിക്കൊപ്പം ആഭ്യന്തര വിപണിയില്‍ ഉണ്ടായ വന്‍ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയിലെ തിരിച്ചടിക്ക് ആക്കം കൂട്ടുകയുണ്ടായതായി വിപണി വൃത്തങ്ങള്‍ പറയുന്നു.

മുംബൈ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച വ്യാപാരത്തിനെത്തിയ ഏറിയ പങ്ക് ഓഹരികളും നഷ്ടത്തിലായപ്പോള്‍ വളരെ കുറച്ച് എണ്ണം മാത്രമാണ് ഒരളവ് ലാഭത്തിലായത്.

ചൊവ്വാഴ്ച വിപണിയില്‍ വന്‍ നഷ്ടത്തിലായത് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരികളാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി വില 3.5 ശതമാനം നഷ്ടപ്പെട്ട് 215 ലേക്ക് താണപ്പോള്‍ ടാറ്റാ സ്റ്റീല്‍ ഓഹരി വില 4.6 ശതമാനം ഇടിഞ്ഞ് 711 രൂപയായി താണു.

എന്‍.റ്റി.പി.സി ഓഹരി വില 4 ശതമാനം താണപ്പോള്‍ ഒ.എന്‍.ജി.സി., എല്‍ ആന്‍റ് ടി, അംബുജാ സിമന്‍റ് എന്നിവയുടെ ഓഹരി വില 3.5 ശതമാനം വീതം നഷ്ടത്തിലായി.

ഇതിനൊപ്പം എച്ച്.ഡി.എഫ്.സി ബാങ്ക് (3.3 ശതമാനം), ഗ്രാസിം ഇന്‍ഡസ്ട്രീസ് (3 ശതമാനം) എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി.

ഇവയ്ക്ക് പുറമേ റിലയന്‍സ് കമ്മ്യൂ‍ണിക്കേഷന്‍സ്, ഹിന്‍ഡാല്‍ക്കോ എന്നിവയുടെ ഓഹരികള്‍ 2.5 ശതമാനം വീതം നഷ്ടപ്പെട്ട് യഥാക്രമം 475 രൂപ, 145 രൂപ എന്നീ നിലകളിലേക്ക് താണു.

ഐ.സി.ഐ.സി.ഐ.ബാങ്ക്, എ.സി.സി., ഐ.റ്റി.സി എന്നിവയുടെ ഓഹരികള്‍ക്ക് 2 ശതമാനം വീതം നഷ്ടമാണുണ്ടായത്. ഇവയ്ക്കൊപ്പം മഹീന്ദ്ര, വിപ്രോ എന്നിവയുടെ ഓഹരികള്‍ക്കും 2 ശതമാനം വീതം നഷ്ടമുണ്ടായി.

അതേ സമയം എച്ച്.ഡി.എഫ്.സി., റാന്‍ബാക്സി എന്നിവയുടെ ഓഹരി വില 2.3 ശതമാനം വീതം ഉയര്‍ന്ന് യഥാക്രമം 2,266 രൂപ, 525 രൂപ എന്നീ നിലകളിലേക്കുയര്‍ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍ എന്നിവയുടെ ഓഹരികള്‍ക്ക് 2 ശതമാനം വീതം ലാഭമുണ്ടായപ്പോള്‍ ജയപ്രകാസ് അസോസിയേറ്റ്സ് ഓഹരിവിലയില്‍ ഒരു ശതമാനം ലാഭം വര്‍ദ്ധിച്ചു.