സെന്‍സെക്സ് 113 പോയിന്‍റ് ലാഭം

Webdunia
ബുധന്‍, 25 ജൂണ്‍ 2008 (16:21 IST)
ആഭ്യന്തര ഓഹരി വിപണി ചൊവ്വാഴ്കത്തെ നഷ്ടത്തിന്‍റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെയും നഷ്ടമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി ലാഭത്തിലായി. വിപണി അവസാനിച്ച സമയത്ത് സെന്‍സെക്സ് 113 പോയിന്‍റ് ലാഭത്തിലായി.

ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് 170 ഓളം പോയിന്‍റ് തിരിച്ചടി നേരിട്ട മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 12 മണിയോടെ തിരിച്ചുവരവ് നടത്തി. വൈകിട്ട് വിപണി അവസാനിച്ച സമയത്ത് സെന്‍സെക്സ് 0.80 പോയിന്‍റ് അഥവാ 113.49 പോയിന്‍റ് ലാഭത്തില്‍ 14,220.07 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 1.47 ശതമാനം അഥവാ 61.55 പോയിന്‍റ് വര്‍ദ്ധിച്ച് 4252.65 എന്ന നിലയിലേക്കുമുയര്‍ന്നു.

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മിക്ക കമ്പനികളുടെ ഓഹരികളും വൈകിട്ടോടെ തിരിച്ചു വരവ് ആഘോഷിക്കുകയുണ്ടായി. ആഗോള ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനൊപ്പം ആഭ്യന്തര ഓഹരി വിപണിയിലെ സമ്മര്‍ദ്ദവുമായിരുന്നു ബുധനാഴ്ച രാവിലെയുണ്ടായ തിരിച്ചടിക്ക് കാരണമായത്.