ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 370.68 പോയന്റിന്റെ നഷ്ടത്തോടെ 16863.30 എന്ന നിലയിലും നിഫ്റ്റി 117.40 പോയന്റിന്റെ നഷ്ടത്തോടെ 5087.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചു.
ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, സ്റ്റെറിലൈറ്റ്, ഡി എല്‍ എഫ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു
അതേസമയം സണ്‍ ഫാര്‍മ, ടി സി എസ്, ഹീറോ മോട്ടോകോര്‍പ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.