സെന്‍സെക്സില്‍ വന്‍ ഇടിവ്

Webdunia
ബുധന്‍, 7 ജനുവരി 2009 (12:58 IST)
ഓഹരിവിപണിയില്‍ ചൊവ്വാഴ്ച രാവിലത്തെ മികച്ച പ്രകടനത്തിന് ശേഷം മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക കുത്തനെ താഴ്ന്നു. സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ചെയര്‍മാന്‍ രാമലിംഗരാജുവിന്‍റെ രാജിയെത്തുടര്‍ന്നാണ് സൂചികയില്‍ വന്‍ ഇടിവ് അനുഭവപ്പെട്ടത്.

ഉച്ചയോടെ 340 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് സൂചിക 9,995.74 ലെത്തി.

രാവിലെ എണ്‍പത്തി ഒമ്പത് പോയിന്‍റ് വര്‍ദ്ധിച്ച് 10,425 ല്‍ തുടങ്ങിയ വ്യാപാരം വളരെ പെട്ടന്ന് 10,470 വരെയെത്തിയിരുന്നു. എന്നാല്‍ സത്യം ചെയര്‍മാന്റെ രാജിയെത്തുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദം വിപണിയെ സാരമായി ബാധിച്ചു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും 124.70 പോയിന്‍റ് കുറഞ്ഞ് 2,988.10ത്തിലെത്തി.