വിപണിയില്‍ നേട്ടം തുടരുന്നു

Webdunia
വ്യാഴം, 3 ഫെബ്രുവരി 2011 (10:24 IST)
ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 9.20ന് സെന്‍സെക്സ് 47.31 പോയന്റ് നേട്ടത്തോടെ 18,137.93 എന്ന നിലയിലും നിഫ്റ്റി 4.65 പോയന്റ് നേട്ടത്തോടെ 5,436.65 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ 22 എണ്ണവും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ 29 ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസി , ടാറ്റാ സ്റ്റീല്‍, ഭാരതി ഹെവി ഇലക്ട്രിക്കല്‍‌സ് , ഭാരതി എയര്‍ടെല്‍, സ്റ്റെറിലൈറ്റ് ഇന്‍‌ഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ മോട്ടോര്‍സ്, ഐ ടി സി , വിപ്രോ, റിലയന്‍സ് ഇന്‍‌ഡസ്ട്രീസ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.