വിപണിയില്‍ ആലസ്യം

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (10:41 IST)
കഴിഞ്ഞയാഴ്ചത്തെ മികച്ച പ്രകടനം രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറന്ന മുംബൈ വിപണിയ്ക്ക് തുടരാനായില്ല. സെന്‍സെക്സ് 146 പോയന്‍റിന്‍റെ ഇടിവില്‍ 9,902 എന്ന നിലയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് വീണ്ടും ഇടിഞ്ഞ സൂചിക 10.30 ആയപ്പോഴേക്കും 256 പോയന്‍റ് കുറഞ്ഞ് 9,792 എന്ന നിലയിലെത്തി.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67 പോയന്‍റ് ഇടിഞ്ഞ് 3041 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക് (-6%), ജയപ്രകാശ് അസോസിയേറ്റ്സ്, സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍(-4.7% വീതം), റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (-4.5%), റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഡിഎല്‍എഫ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് (-4% വീതം), ടാറ്റ മോട്ടോഴ്സ്, ടിസിഎസ് (-3.5% വീതം), എച്ച് ഡി എഫ് സി, എസ്ബിഐ (-3% വീതം) എന്നിവയ്ക്കാണ് ആരംഭ വിപണിയില്‍ പ്രധാനമായും നഷ്ടം നേരിട്ടത്.

അതേസമയം സണ്‍ ഫാര്‍മയ്ക്ക് രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കാനായി.