രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Webdunia
ചൊവ്വ, 12 മെയ് 2015 (10:40 IST)
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് തുടക്കവ്യപാരത്തില്‍ 30 പൈസ കുറഞ്ഞ് ഒരു ഡോളറിന് 64.15 രൂപയാണ്. കഴിഞ്ഞദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഒമ്പതു പൈസ ഉയര്‍ന്ന് 63. 85 രൂപയില്‍ ആയിരുന്നു വ്യാപാരം അവസാനിച്ചത്.
 
അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ച വിപണി ആരംഭിച്ചപ്പോള്‍ നേട്ടത്തിലായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച സെന്‍സെക്‌സ് സൂചിക 252 പോയന്റ് താഴ്ന്ന് 27254ലും നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 8242ലുമാണ് വ്യാപാരം നടക്കുന്നത്.
 
327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 626 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, കോള്‍ ഇന്ത്യ, ഡോ റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, വേദാന്ത, എംആന്റ്എം, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.