ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

വെള്ളി, 28 ജൂണ്‍ 2013 (10:27 IST)
PRO
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് രാവിലെ 301 പോയന്റ് ഉയര്‍ന്ന് 19,177ലെത്തി. നിഫ്റ്റി 93 പോയന്റിന്റെ നേട്ടവുമായി 5,775ലും.

എണ്ണ-വാതകം മേഖലയാണ് നേട്ടത്തില്‍. ലോഹം, വാഹനം, മൂലധന സാമഗ്രി എന്നീ മേഖലകള്‍ക്കും കാര്യമായ നേട്ടമുണ്ടായി. അതേസമയം, ഗൃഹോപകരണം, ഐടി മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയ്ക്ക് മാത്രമാണ് നഷ്ടം സംഭവിച്ചത്.

വെബ്ദുനിയ വായിക്കുക