ഓഹരി വിപണിയില്‍ തിരിച്ചടി

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2012 (17:19 IST)
PRO
PRO
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണ-വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്ക് കുറയ്ക്കാത്തതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

സെന്‍സെക്സ് 204.97 പോയന്റ് നഷ്ടത്തോടെ 18,430.85 പോയന്റിലും നിഫ്റ്റി 67.70 പോയന്റ് നഷ്ടത്തോടെ 5,597.90 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, മൂലധനസാമഗ്രി, ഗൃഹോപകരണം തുടങ്ങിയ മേഖലകള്‍ കനത്ത തിരിച്ചടി നേരിട്ടു.

എസ് ബി ഐയുടെ ഓഹരി വില നാല് ശതമാനത്തിലേറെ താഴേക്ക് പോയി.