മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫ്‌ വീണ്ടും

വ്യാഴം, 20 മാര്‍ച്ച് 2008 (11:42 IST)
PROPRO
ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ മികച്ച മുന്നേറ്റം നടത്തുന്ന മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡില്‍ നിന്നു ലൈഫ്‌ലൈന്‍ പുതിയ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. മൂന്നു വിഭാഗങ്ങളിലായി അഞ്ചു പ്ലാനുകളുള്ളവയാണിവ.

ഈ പുതിയ ലൈഫ്‌ ലൈനിന്‍റെ പല സവിശേഷതകളും രാജ്യാന്തര നിലവാരത്തിലുള്ളതാണെന്ന്‌ സീനിയര്‍ വൈസ്‌ പ്രസിഡന്‍റ് രജീന്ദര്‍ സൂദ്‌ പറയുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ ലൈഫും മാക്‍സ്‌ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്‌ മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫ്‌.

ലൈഫ്‌ ലൈനില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്‌ സേഫ്റ്റിനെറ്റ്‌ എന്ന പ്ലാനും രണ്ട്‌ ഉല്‍പന്നങ്ങള്‍ വീതമുള്ള മെഡികാഷ്‌, വെല്‍നെസ്‌ പ്ലാനുകളും ആരോഗ്യ സംരക്ഷണ, കാലാവധി പദ്ധതികളുടെ സമന്വയവുമാണു സേഫ്റ്റിനെറ്റ്‌.

ഐസിയു ചികിത്സ, ശസ്‌ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകള്‍ നിറവേറ്റാ ന്‍ സഹായിക്കുന്നതാണ് മെഡികാഷ്‌ പ്ലാനുകള്‍. അതേ സമയം വിവിധ തരം മാരകരോഗങ്ങള്‍ക്കുള്ള പരിരക്ഷ വെല്‍നെസ്‌ പ്ളാനുകളുടെ പരിധിയിലാണ്‌ വരുന്നത്‌.

ലൈഫ്‌ലൈന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത്‌ അഞ്ചു വര്‍ഷ നിശ്ചിത പ്രീമിയം, പ്രീമിയം പുതുക്കുമ്പോള്‍ നോ ക്ലെയിം ഡിസ്കൗണ്ട്‌ എന്നിവ ലഭിക്കുന്നു എന്നതാണ്‌.

ലൈഫ്‌ ലൈന്‍ പദ്ധതികളുമായി രാജ്യത്തെ നാലായിരത്തിലേറെ ആശുപത്രികളിലെ സേവനം ബന്ധിപ്പിച്ചിരിക്കുന്നു. ഇതില്‍ കൊച്ചിയിലെ പത്തെണ്ണം ഉള്‍പ്പെടെ 211 ആശുപത്രികള്‍ കേരളത്തിലാണ്‌.

ഇത്‌ കൂടാതെ മറ്റു മികച്ച സവിശേഷതകളായി രജീന്ദര്‍ ചൂണ്ടിക്കാട്ടുന്നത്‌ മികച്ച ആശുപത്രികളില്‍നിന്നു സൗജന്യ വിദഗ്ധോപദേശം, 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ സേവനം എന്നിവയാണ്‌.

മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫ്‌ കൊച്ചിയില്‍ അടുത്തിടെയാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫിന്‌ ഇന്ത്യയിലെ 155 കേന്ദ്രങ്ങളിലായി 233 ഓഫിസുകളുണ്ട്‌. കേരളത്തില്‍ 100 ശതമാനത്തിലേറെയാണു കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച.

മാക്സ്‌ ന്യൂയോര്‍ക്ക്‌ ലൈഫിന്‌ കൊച്ചിശാഖ

വെബ്ദുനിയ വായിക്കുക