ആനന്ദിന് നിര്‍ണായകം; എട്ടാം ഗെയിമിലും സമനില

Webdunia
ബുധന്‍, 19 നവം‌ബര്‍ 2014 (10:40 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ എട്ടാം മത്സരത്തിലും ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് സമനില വഴങ്ങി. ഈ സമനിലയോടെ പന്ത്രണ്ടു മത്സരങ്ങളടങ്ങിയ സീരീസിൽ നാലു ഗെയിമുകള്‍ ബാക്കിനില്‍ക്കെ 4.5-3.5 സ്കോറിന് കാള്‍സന്‍തന്നെയാണ് മുന്നില്‍. കാള്‍സനാണ് വെള്ളക്കരുക്കളുടെ ആനുകൂല്യത്തില്‍ കളിച്ചത്.

ഇരുതാരങ്ങളും അരപോയന്‍റ് വീതം നേടി. ഇതോടെ വരും ഗെയിമുകള്‍ ആനന്ദിന് നിര്‍ണായകമാണ്. ആദ്യം 6.5 പോയന്‍റ് നേടുന്നയാള്‍ ജയിക്കുമെന്നിരിക്കെ അടുത്ത രണ്ട് ജയമോ നാലു ഗെയിമുകളിലും സമനിലയോ കിരീടം വീണ്ടും കാള്‍സന് സമ്മാനിക്കും. ഇന്ന് വിശ്രമദിനമാണ്. ഒമ്പതാം ഗെയിം വ്യാഴാഴ്ച നടക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.