മൂന്നാം റൗണ്ടില്‍ ആനന്ദിന് ജയം

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (10:17 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് തിരിച്ചു വന്നു. നോര്‍വേയുടെ മാഗ്നസ് കാള്‍സനെതിരെ മൂന്നാം റൗണ്ടില്‍ മികച്ച നീക്കത്തിലൂടെ വിലപ്പെട്ട 1.5 പോയന്‍റ് നേടിയാണ് കാള്‍സനൊപ്പമെത്താന്‍ ആനന്ദിനായത്.  12 റൗണ്ടുകളുള്ള പോരാട്ടത്തില്‍ മൂന്ന് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇരുവര്‍ക്കും 1.5 പോയന്‍റ് വീതമാണുള്ളത്.

ആദ്യറൗണ്ട് സമനിലയില്‍ അവസാനിച്ചപ്പോള്‍ ‍, രണ്ടാം റൗണ്ടില്‍ ജയിച്ച് കാള്‍സന്‍ മുന്നിലത്തെിയിരുന്നു. ചൊവ്വാഴ്‌ച നടന്ന മൂന്നാം റൗണ്ടിലെ വിജയത്തോടെയാണ് ആനന്ദ് കാള്‍സനൊപ്പമെത്തിയത്. 20മത് നീക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുത്തായിരുന്നു വെള്ളക്കരുക്കളുമായി കളിച്ച ആനന്ദ് മൂന്നാം ഗെയിം പിടിച്ചത്.

ആദ്യറൗണ്ട് മത്സരങ്ങളില്‍ ഇതുവരെ ആര്‍ക്കും വ്യക്തമായ ആധിപത്യമില്ളെന്നിരിക്കെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇരുവരും കൂടുതല്‍ ആക്രമണാത്മക കളി പുറത്തെടുക്കുമെന്നാണ് വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.