വിമ്പിള്‍ഡണില്‍ വന്‍ അട്ടിമറി. രണ്ടുവട്ടം ജേതാവും മുന്‍ ലോക ഒന്നാംനമ്പര്‍ റാഫെല്‍ നദാല്‍ പുറത്തായി. ജര്‍മനിയുടെ 102–ആം റാങ്കുകാരന് ഡസ്റ്റിന് ബ്രൌണിനോടാണ് രണ്ടാം റൌണ്ടില്‍ നദാല്‍ തോറ്റത്. സ്കോര്‍: 7–5, 3–6, 6–4, 6–4. നാലു റൌണ്ട് നീണ്ട പോരാട്ടത്തില്‍ സീഡ് ചെയ്യപ്പടാത്ത ബ്രൌണിനോടാണ് പത്താം സീഡായ നദാല്‍ തോല്‍വി വഴങ്ങിയത്.
അതേസമയം ബ്രിട്ടന്റെ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ മൂന്നാം റൌണ്ടില്‍ കടന്നു. റോബിന് ഹസയെയാണ് മുറെ രണ്ടാം റൌണ്ടില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6–1, 6–1, 6–4.