അണ്ടർ–17 വനിതാ ലോകകപ്പ്: വിസിലൂതി ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്ക് നടന്നുകയറാന്‍ ഉവേന ഫെർണാണ്ടസ്

ശനി, 30 ജൂലൈ 2016 (09:37 IST)
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്ക് നടന്നുകയറാനൊരുങ്ങുകയാണ് ഗോവക്കാരിയായ ഉവേന ഫെർണാണ്ടസ്. ഡിസംബറിൽ ജോർദാനിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് റഫറിമാരുടെ കൂട്ടത്തില്‍ ഈ ഇന്ത്യക്കാരിയും ഇടംനേടി. 
 
ഇതോടെ, ലോകകപ്പ് ഫുട്ബോൾ മൽസരം നിയന്ത്രിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായും രണ്ടാമത്തെ ഇന്ത്യൻ റഫറിയായും ഉവേന മാറും.ഏഷ്യൻ വനിതാ ചാംപ്യൻഷിപ്പുൾപ്പെടെ നിരവധി രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരമാണ് ഉവേന. 
 
മൽസരങ്ങളിൽ നിന്ന്‍ വിരമിച്ച ശേഷമാണ്  ഉവേന റഫറിയുടെ കുപ്പായമണിഞ്ഞത്. 2006ൽ എയർഫോഴ്സ് അക്കാദമിയിൽ ചേർന്ന ഉവേന ഇപ്പോള്‍ എയർ ട്രാഫിക് കൺട്രോളറായാണ് സേവനമനുഷ്ഠിക്കുന്നത്. ഏഷ്യാഡ് വേദിയിലെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണു അവര്‍ക്ക് ലോകകപ്പ് പാനലിൽ അവസരം ലഭിച്ചത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക