അത്താഴത്തിന് ചിക്കന്‍ നിര്‍ബന്ധം; ബീഫും പോര്‍ക്കും ബഹു ഇഷ്‌ടം: വേഗരാജാവിന്റെ ഭക്ഷണക്രമം ഇങ്ങനെയൊക്കെയാണ്

ബുധന്‍, 3 ഓഗസ്റ്റ് 2016 (12:35 IST)
വേഗരാജാവ് കുതിച്ചുപാഞ്ഞ് സ്വര്‍ണത്തില്‍ മുത്തമിടുമ്പോള്‍ അമ്പരപ്പോടെ ആരാധകര്‍ മനസ്സില്‍ ചിന്തിക്കുക ബോള്‍ട്ട് കഴിക്കുന്ന ഭക്ഷണം എന്താണ് എന്നായിരിക്കും. കായികതാരങ്ങള്‍ പൊതുവേ കനത്ത ഭക്ഷണനിയന്ത്രണ പുന്തുടരുന്നവര്‍ ആയിരിക്കും. എന്നാല്‍, ബോള്‍ട്ടിന്റെ ഇഷ്‌ടഭക്ഷണം എന്താണെന്ന് ചോദിച്ചാല്‍ ചിക്കന്‍ എന്നാണ് ഉത്തരം. 
 
വളരെ ലൈറ്റ് ആയ ബ്രേക്ക് ഫാസ്റ്റ് ആണ് ബോള്‍ട്ട് പിന്തുടരുന്നത്. എഗ്ഗ് സാന്‍ഡ്‌വിച്ച് കഴിച്ച് തുടങ്ങുന്ന ബോള്‍ട്ട് ആഘോഷമായി ഭക്ഷണം കഴിക്കുന്നത് രാത്രിയിലാണ്. ഉച്ചഭക്ഷണം സാധാരണയായി പാസ്തയും ബീഫും ആയിരിക്കും. എന്നാല്‍, അത്താഴത്തിന് അരവയര്‍ കഞ്ഞി എന്ന നമ്മുടെ നാടന്‍ ചൊല്ലൊന്നും ബോള്‍ട്ട് കേട്ടിട്ടു പോലുമില്ല. ജമൈക്കന്‍ ഡമ്പ്ലിങ്ങ്‌സും റോസ്റ്റഡ് ചിക്കനും അത്താഴത്തിന് നിര്‍ബന്ധം.
 
ഇതു മാത്രമല്ല, ജമ്മില്‍ മണിക്കൂറുകളോളം മസില്‍ ഉറപ്പിക്കാന്‍ ചെലവഴിക്കുകയും ചെയ്യും. കൂടാതെ, ദിവസം മുഴുവനും പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതും ബോള്‍ട്ടിന്റെ ശീലമാണ്. എന്നാല്‍, ഭക്ഷണശീലത്തോടൊപ്പം കടുത്ത വ്യായാമവും ബോള്‍ട്ടിന്റെ രീതിയാണ്.
 
ചിക്കനും ബീഫിനും ഒപ്പം പോര്‍ക്കും ബോള്‍ട്ടിന്റെ ഇഷ്‌ടവിഭവമാണ്. കൂടാതെ, ചോറും ബോള്‍ട്ടിന്റെ ഇഷ്‌ടവിഭവമാണ്. കൂടുതല്‍ ആക്‌ടിവ് ആയിരിക്കാന്‍ പെട്ടെന്ന് എനര്‍ജി നല്കുന്ന ഒരു ഭക്ഷണവിഭവമാണ് ചോറ്‌ എന്നതാണ് ബോള്‍ട്ടിന്റെ പക്ഷം.

വെബ്ദുനിയ വായിക്കുക