യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; മുറയെ കി നിഷികോരി പരാജയപ്പെടുത്തി

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (08:22 IST)
യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ വമ്പൻ അട്ടിമറി. മൂന്നു മണിക്കൂർ 57 മിനിറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവില്‍  ജപ്പാന്റെ കി നിഷികോരി ബ്രിട്ടന്റെ ആൻഡി മുറയെ പരാജയപ്പെടുത്തി സെമിയിൽ കടന്നു. അഞ്ചു സെറ്റുകൾ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് രണ്ടാം സീഡായ മുറയെ നിഷികോരി മറിച്ചത്. സ്കോർ: 6–1, 4–6, 6–4, 1–6, 5–7.

ആദ്യ സെറ്റ് ഒന്നിനെതിരെ ആറു ഗെയിമുകൾക്ക് ബ്രിട്ടീഷ് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ മുറയെ പിടിച്ചുകെട്ടിയ നിഷികോരി രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ അതേ സ്കോറിന് മുറെ തിരിച്ചുപിടിച്ചു.

നാലാം സെറ്റിൽ വീണ്ടും മുറെയ്ക്ക് കാലിടറി. അനായാസമായാണ് നിഷികോരി നാലാം സെറ്റ് സ്വന്തമാക്കിയത്. ഇതോടെ അവസാന സെറ്റ് നിർണായകമായി.

ഇരുവരും കടുത്ത പോരാട്ടം കാഴ്ചവച്ചതോടെ മത്സരം ആവേശക്കൊടുമുടി കയറി. എന്നാൽ മുറെയുടെ പ്രതീക്ഷകളെ തല്ലിക്കൊഴിച്ച് ആറാം സീഡായ നിഷികോരി സെറ്റും മത്സരവും സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക