കഴിഞ്ഞവര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

തിങ്കള്‍, 11 ജനുവരി 2016 (09:54 IST)
കഴിഞ്ഞവര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആര്‍ക്കെന്ന് ഇന്നറിയാം. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് കോണ്‍ഗ്രസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആയിരിക്കും പുരസ്കാര പ്രഖ്യാപനം. പോര്‍ച്ചുഗള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീന താരം ലയണല്‍ മെസ്സി, ബ്രസീലിന്റെ നെയ്‌മര്‍ എന്നിവരാണ് സാധ്യതാപ്പട്ടികയില്‍ മുമ്പില്‍.
 
‘ഫിഫ പ്ലയര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ഓരോ തവണ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്വന്തമാക്കിയിരുന്നു. ലോക ഫുട്ബാളര്‍ അവാര്‍ഡ് ബാലണ്‍ ഡി ഓര്‍ ആയി മാറിയ ശേഷം തുടര്‍ച്ചയായി മൂന്നു തവണ മെസ്സിയ്ക്കും രണ്ടുവര്‍ഷം ക്രിസ്റ്റ്യാനോയ്ക്കും ആയിരുന്നു.
 
ഫിഫ അംഗരാജ്യങ്ങളിലെ കോച്ച്, ക്യാപ്റ്റന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സാധ്യതാപ്പട്ടികയില്‍ നിന്ന് വിദഗ്ധസംഘം തെരഞ്ഞെടുത്ത മൂന്നുപേരുടെ അന്തിമപട്ടികയില്‍ നിന്നാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 

വെബ്ദുനിയ വായിക്കുക