സംസ്‌ഥാന സബ്‌ജൂനിയർ ഗുസ്‌തി നാളെ മുതല്‍

തിങ്കള്‍, 23 ഫെബ്രുവരി 2015 (10:46 IST)
36മത് സംസ്‌ഥാന സബ്‌ജൂനിയർ ആൺകുട്ടികളുടേയും 17മത് സബ് ജൂനിയര്‍ പെൺകുട്ടികളുടേയും ഗുസ്‌തി മത്‌സരങ്ങൾ ഫെബ്രുവരി 24 മുതൽ 26 വരെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ ഫ്രീ സ്‌റ്റൈലിലും ഗ്രീക്കോ റോമൻ സ്‌റ്റൈലിലും പെൺകുട്ടികൾക്ക് ഫ്രീസ്‌റ്റൈലിലുമാണ്  മത്‌സരം നടത്തുന്നത്.

ആൺകുട്ടികൾക്ക് ഫ്രീസ്‌റ്റൈലിലും ഗ്രീക്കോറോമൻ സ്‌റ്റൈലിലും 42,46,50,54,58,63,69,76,85,100 എന്നീ വെയ്‌റ്റ് ക്ളാസുകളിലും പെൺകുട്ടികൾക്ക് ഫ്രീസ്‌റ്റൈൽ 38,40,43,46,49,52,56,60,65,70 എന്നീ വെയ്‌‌റ്റ് ക്ളാസുകളിലും ആണ് മത്‌സരം നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക